Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ 2020: ദുബൈ ആതിഥ്യമരുളും

Published

|

Last Updated

ദുബൈ: ലോകം ഉറ്റു നോക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2020ക്ക് ദുബൈ വേദിയായി. പാരീസില്‍ നടന്ന വോട്ടെടുപ്പില്‍ വേദിക്കായി പൊരുതിയ മറ്റു രാജ്യങ്ങളെ അതിദൂരം പിന്നിലാക്കിയാണ് ദുബൈ എക്‌സ്‌പോക്ക് അര്‍ഹത നേടിയത്. ദുബൈയുടേയും യുഎഇയുടെയും വന്‍ വികസനത്തിനു ഹേതുവാകുന്ന വേള്‍ഡ് എക്‌സ്‌പോ 2020 6 മാസം നീണ്ടു നില്‍ക്കും. ലോകത്തിന്റെ നാനാ ഭാഗത്തു നിനിന്നും കോടിക്കണക്കിനു സന്ദര്‍ശകരാണ് എക്‌സ്‌പോയില്‍ എത്തുക.

റഷ്യ, ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബൈ മുന്നിലെത്തിയത്. 116 വോട്ടുകളാണ് ദുബൈക്ക് അനുകൂലമായി ലഭിച്ചത്. റഷ്യന്‍ നഗരമായ യാക്കതരിന്‍ബര്‍ഗ് രണ്ടാം സ്ഥാനത്തും തുര്‍ക്കി നഗരമായ ഇസ്മിര്‍ മൂന്നാം സ്ഥാനത്തുമെത്തി. ബ്രസീല്‍ നഗരമായ സാവോപോളോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വേള്‍ഡ് എക്‌സപോക്ക് ദുബൈയെ തിരെഞ്ഞെടുത്തിന്റെ സന്തോഷ സൂചകമായി നാളെ ദുബൈയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

എക്‌സ്‌പോ വേദി തെരഞ്ഞെടുക്കപ്പെട്ടതിനെ യുഎഇ ജനത അത്യാഹ്ലാദ പൂര്‍വ്വമാണ് വരവേറ്റത്. ദുബൈ ബുര്‍ജ് ഖലീഫയില്‍ പ്രത്യേക വെടുമരുന്ന് പ്രയോഗം ഉണ്ടായി.