ചക്കിട്ടപ്പാറയിലെ ഖനനാനുമതി:മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

Posted on: November 27, 2013 10:42 am | Last updated: November 27, 2013 at 10:42 am

Chakkitaparaതിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടി ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. അനുമതി റദ്ദാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് കുറിപ്പ് നല്‍കി. അനുമതി നല്‍കുന്നതില്‍ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്തണമെന്നും വ്യവസായമന്ത്രി ആവശ്യമുന്നയിച്ചു.