ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകും: റൂഹാനി

Posted on: November 27, 2013 8:59 am | Last updated: November 28, 2013 at 1:56 am

ruhaniടെഹ്‌റാന്‍:ആണവ സമ്പുഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണ്. ലോക രാജ്യങ്ങളുമായി അന്തിമ കരാറില്‍ എത്താനാകുമെന്ന് റൂഹാനി പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുമായി ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ആണവ പദ്ധതികള്‍ നിയന്ത്രിക്കാന്‍ ധാരണയായതിന് പിന്നാലെയാണ് റൂഹാനിയുടെ നിലപാട് പ്രഖ്യാപനം. യുറേനിയം സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണ്. അത് മുമ്പ് ഉണ്ടായിരുന്നതുപോലെ തന്നെ തുടരും. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഇക്കാര്യത്തില്‍ പ്രസക്തമല്ലെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
കരാറനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കാമെന്ന് ഇറാന്‍ സമ്മതിച്ചിരുന്നു.