മണ്ണാര്‍ക്കാട് ഇരട്ടക്കൊല: സമഗ്ര അന്വേഷണം വേണം: ഐ എന്‍ എല്‍

Posted on: November 27, 2013 8:03 am | Last updated: November 27, 2013 at 8:03 am

മലപ്പുറം: മണ്ണാര്‍ക്കാട് രണ്ട് സുന്നി പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ക്രിമിനലുകളെ സഹായിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്നും ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങളും ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് മുസ്തഫയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രണ്ട് സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവം മനസാക്ഷിയെ ഞെട്ടിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.