എളമരം കരീമിന് പിന്തുണയുമായി സി പി എം

Posted on: November 26, 2013 7:08 pm | Last updated: November 26, 2013 at 7:08 pm

ELAMARAM KAREEMകോഴിക്കോട്: ചക്കിട്ടപ്പാറയില്‍ ഇറുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന് പിന്തുണയുമായി സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. കരീമിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരോപണങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്നുമാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

ഖനനാനുമതി നല്‍കുന്നതിനായി കരീം കോഴ വാങ്ങിയതായ കരീമിന്റെ ഡ്രൈവര്‍ ഇന്ന് ചില ചാനലുകളില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി കരീമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.