പാക്കിസ്ഥാനില്‍ റിക്ഷയില്‍ ട്രെയിനിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted on: November 26, 2013 6:58 pm | Last updated: November 26, 2013 at 6:58 pm

accidentസിന്ധ്: പാകിസ്താനില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുകയായിരുന്നു റിക്ഷാവണ്ടിയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് കുട്ടികളും െ്രെഡവറും കൊല്ലപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍ സിന്ധ് പ്രവിശ്യയിലെ ബാലു ലാഷരി ജില്ലയിലാണ് അപകടം നടന്നത്. ആളില്ലാ റെയില്‍വെ ലെവല്‍ക്രോസ് മുറിച്ചുകടക്കവെയാണ് റിക്ഷാ വണ്ടി അപകടത്തില്‍പ്പെട്ടത്. അഞ്ച് വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്.