Connect with us

International

അംഗോളയില്‍ ഇസ്‌ലാം നിരോധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

Published

|

Last Updated

ലുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ഇസ്‌ലാം നിരോധിച്ചതായി രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിന് അംഗോളയിലെ മനുഷ്യാവകാശ-നീതിന്യായ വകുപ്പിന്റെ അംഗീകാരമില്ലെന്നും രാജ്യത്തെ മസ്ജിദുകളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്നും അംഗോളന്‍ സാംസ്‌കാരിക മന്ത്രി റോസ ക്രൂസ് എ സില്‍വ അറിയിച്ചു. ഒരു അവാന്തര വിഭാഗം എന്ന നിലക്ക് ഇസ്‌ലാം അംഗോളന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ പള്ളികള്‍ സര്‍ക്കാര്‍ തകര്‍ത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള മറ്റ് വിശ്വാസങ്ങളും നിരോധിക്കുമെന്നും ഭരണകൂടം പറയുന്നു.

തങ്ങളുടെ രാജ്യത്ത് ഇസ്‌ലാമിന്റെ സ്വാധീനത്തിന്റെ അവസാനമാണ് ഇതെന്നാണ് പ്രസിഡന്റ് ജോസ് എഡുറാഡോ ദോസ് സാന്റോസ് പറഞ്ഞത്.

 

Latest