കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

Posted on: November 26, 2013 7:44 am | Last updated: November 27, 2013 at 12:02 am

gold_bars_01കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി ഫാമിസ് ആണ് സ്വര്‍ണം കടത്തിയതിന് പിടിയിലായത്. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്തിയത്.

കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് ഹിറൊ മോസ, സുഹൃത്ത് റാഹില എന്നിവരെ നവംബര്‍ എട്ടിന് ഡി ആര്‍ ഐ പിടികൂടിയിരുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പലതവണ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.