മധ്യപ്രദേശില്‍ 70 ശതമാനം പോളിംഗ്; മിസോറാമില്‍ 75 ശതമാനം

Posted on: November 25, 2013 6:44 pm | Last updated: November 25, 2013 at 6:44 pm

madhyapradeshഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ്. മിസോറാമില്‍ 75 ശതമാനത്തോളമാണ് പോളിംഗ്. മധ്യപ്രദേശില്‍ ചമ്പല്‍ മേഖലയില്‍ അക്രമമുണ്ടായി.

മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലും മിസോറാമില്‍ 40 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. മധ്യപ്രദേശിലെ പ്രശ്‌നബാധിതമായ ചമ്പല്‍ മേഖലയില്‍ പത്തിടത്ത് വെടിവെപ്പും അക്രമങ്ങളും അരങ്ങേറി. ബിന്ദ്, മൊറേറ മേഖലയിലാണ് അക്രമമുണ്ടായത്.