ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി റദ്ദാക്കി

Posted on: November 25, 2013 3:33 pm | Last updated: November 25, 2013 at 3:33 pm

chakkittappara miningതിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കും . വ്യവസായവകുപ്പാണ് തീരുമാനമെടുത്തത് അനുമതി നല്‍കിയത് കഴിഞ്ഞ സര്‍ക്കാരെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. രണ്ടുതവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുമതി കിട്ടിയിരുന്നില്ലെന്നും വ്യവസായ വകുപ്പ് അറിയിച്ചു.

കമ്പനിക്ക് ഖനനത്തിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരം തത്വത്തില്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച ശേഷം ഇതിനുള്ള അന്തിമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.