കെ എസ് ആര്‍ ടി സി റൂട്ടുകള്‍ പുനക്രമീകരിക്കുമെന്ന് ആര്യാടന്‍

Posted on: November 25, 2013 2:51 pm | Last updated: November 25, 2013 at 2:51 pm

aryadan_5തിരുവനന്തപുരം: കെ എസ ്ആര്‍ ടി സി ബസുകളുടെ റൂട്ടുകള്‍ പുനക്രമീകരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ദിവസവും 10,000 രൂപയെങ്കിലും വരുമാനം ലഭിക്കത്ത വിധത്തിലായിരിക്കും റൂട്ടുകള്‍ പുനക്രമീകരിക്കുകയെന്നും ആര്യാടന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സഹായം ലഭിച്ചാലുടന്‍ മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.