സുന്നീ പ്രവര്‍ത്തകരുടെ മരണം; പ്രതിഷേധയോഗം നടത്തി

Posted on: November 25, 2013 1:04 pm | Last updated: November 25, 2013 at 1:04 pm

കൊപ്പം: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആമയൂര്‍ കിഴക്കേക്കര എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുറസാഖ് മിസ് ബാഹി സംസാരിച്ചു. പരേതരായ കുഞ്ഞ് ഹംസയുടെയും നൂറുദ്ദീന്റെയും പേരില്‍ പ്രാര്‍ഥനയും ദിക്‌റും നടത്തി. ത്വാഹിര്‍ സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സി എം കുട്ടി, കെ എം അലി മൗലവി, പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എ അബ്ദുസലാം ഹാജി, ജമാല്‍ ലത്വീഫി, ഹാഫിള് ഇബ്‌റാഹിം സഖാഫി പങ്കെടുത്തു.