വിദ്യാര്‍ഥികള്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക: പി കെ എം സഖാഫി

Posted on: November 25, 2013 12:59 pm | Last updated: November 25, 2013 at 12:59 pm

കോട്ടക്കല്‍: വിദ്യാര്‍ഥികള്‍ സേവന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കോട്ടക്കല്‍ ഡിവിഷന്‍ എഡ്യൂ ഫഌഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരം ലഭിക്കുകയെന്നത് സൗഭാഗ്യമാണെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസുകളില്‍ ആത്മീയതയിലൂന്നിയ വിദ്യാഭ്യാസം കൊണ്ടുവരുമ്പോള്‍ വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകത ഉയരും. വരും കാലങ്ങളില്‍ വിദ്യാഭ്യാസ വിപ്ലവ മുന്നേറ്റങ്ങളില്‍ എസ് എസ് എഫിന്റെ ഇടം കൂടുതല്‍ പ്രസക്തിയുളളതാണെന്നും അദ്ദേഹം പറഞ്ഞു.