നിലമ്പൂര്‍ ക്ലാസിക്ക് ഓവറോള്‍ ചാമ്പ്യന്‍മാര്‍

Posted on: November 25, 2013 12:52 pm | Last updated: November 25, 2013 at 12:52 pm

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യഭ്യാസ കലോത്സവത്തില്‍ നിലമ്പൂര്‍ ക്ലാസിക് കോളജ് 100 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. 78 പോയിന്റോടെ സ്‌കോളര്‍ പൊന്നാനിയും 54 പോയിന്റ് നേടി പി ജി അക്കാഡമി രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
കൊണ്ടോട്ടി ചേമ്പര്‍ ഓഫ് കൊമേഴ്‌സിലെ എന്‍ വി ശ്രുതിയെ കലാപ്രതിഭയായി തെരഞ്ഞെടുത്തു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ സി എസ് നജീബ് ചിത്രപ്രതിഭയായും സ്‌കോളര്‍ കോളജ് പൊന്നാനിയിലെ മുഹമ്മദ്ഇര്‍ഫാന്‍ സര്‍ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍: ഭരതനാട്യം (ആണ്‍.)വി എസ് ഭാവിത്( പി ജി അക്കാഡമി എടപ്പാള്‍), മോഹിനിയാട്ടം – എന്‍ വി ശ്രുതി (ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കൊണ്ടോട്ടി), നാടോടി നൃത്തം (ആണ്‍) വി കെ രാഹുല്‍(ക്ലാസിക് നിലമ്പൂര്‍), നാടോടിനൃത്തം (പെണ്‍) എന്‍ വി ശ്രുതി (ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കൊണ്ടോട്ടി), പ്രസംഗം ഇംഗ്ലീഷ് – കെ മുഹമ്മദ്ഇര്‍ഫാന്‍( സ്‌കോളര്‍ പൊന്നാനി ), പ്രസംഗം ഹിന്ദി – പ്രജിത പ്രഭാകരന്‍ (പി ജി അക്കാദമി എടപ്പാള്‍), കോല്‍ക്കളി – കെ എം സമീറലിയും സംഘവും (ലേണേഴ്‌സ് പുത്തനങ്ങാടി), ശാസ്ത്രീയ സംഗീതം (ആണ്‍)- പി കെ അഭിലാഷ്(എമിനന്റ് അരീക്കോട്), ശാസ്ത്രീയ സംഗീതം (പെണ്‍)- എം സാന്ദ്ര( കോഓപ്പറേറ്റീവ് മഞ്ചേരി), ഹിന്ദി കവിത(പെണ്‍) പി അനുഷ(ക്ലാസിക് നിലമ്പൂര്‍), മാര്‍ഗം കളി (അന്‍ജല്‍ അന്നറ്റ്‌ജോര്‍ജ് (ക്ലാസിക് നിലമ്പൂര്‍), സംഘഗാനം – കെ നീത( കോ ഓപ്പറേറ്റീവ് പരപ്പനങ്ങാടി), തിരുവാതിരക്കളി – കെ പി ജിനിഷ (ക്ലാസിക് നിലമ്പൂര്‍).