മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല

Posted on: November 25, 2013 10:30 am | Last updated: November 25, 2013 at 3:50 pm

madani.......

ബംഗളൂരു: കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ നേരിടാതെ തടവില്‍ക്കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രംകോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല. ഉത്തരവ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആശുപത്രിയിലേക്ക് മാറ്റാത്തത് അധികൃതരുടെ നിസ്സംഗതയാണ് വെളിപ്പെടുത്തുന്നതെന്നും ഇതിനെതിരെ വിചാരണകോടതിയില്‍ പരാതി നല്‍കുമെന്നും മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി ഉത്തരവ് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചില്ലെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ചികിത്സ കഴിഞ്ഞതിനുശേഷം മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.