Connect with us

National

പെയ്ഡ് ന്യൂസ്: മധ്യപ്രദേശ് നിയമ മന്ത്രിക്ക് പിഴ

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശ് നിയമ മന്ത്രി നരോത്തം മിശ്ര തനിക്ക് അനുകൂലമായി വാര്‍ത്ത വരാന്‍ പണം നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നരോത്തം മിശ്രക്ക് പിഴ ചുമത്തി. മിശ്രയുടെ തിരഞ്ഞെടുപ്പ് ചെലവ് ഇനത്തില്‍ 42000 രൂപ കൂട്ടിയാണ് പിഴ ഈടാക്കിയത്.
ദാത്തിയ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് നരോത്തം മത്സരിക്കുന്നത്. കഴിഞ്ഞ ഒന്നാം തീയതി പ്രസിദ്ധീകരിച്ച ദിനപത്രങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി “പെയ്ഡ് ന്യൂസ്” കണ്ടെത്തിയത്. തുടര്‍ന്ന് 42,640.60 രൂപ നരോത്തമിന്റെ ചെലവ് ഇനത്തില്‍ ചേര്‍ക്കുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹിയിലെയും ഭോപ്പാലിലെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരെയും ആദായ നികുതി വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നരോത്തം പെയ്ഡ് ന്യൂസ് കേസില്‍ പെട്ടിരുന്നു.