സുന്നി പ്രവര്‍ത്തകരുടെ കൊല: മൂന്ന് പേര്‍കൂടി അറസ്റ്റില്‍

Posted on: November 25, 2013 12:43 am | Last updated: November 25, 2013 at 12:43 am

pkd- noushad, shameem,nijas  -   kallamkuzhi parathikalമണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങളായ സുന്നി പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന ്‌പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കല്ലാംകുഴി സ്വദേശികളായ ചോലോട്ടില്‍ ഷമീം(22), പുളമണ്ണില്‍ ഇജാസ്(22), കറൂക്കില്‍ നൗഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ പൊമ്പറയില്‍ ഉണ്ടെന്ന് അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകുന്നേരം ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അഞ്ച് പേര്‍ പിടിയിലായിട്ടുണ്ട്. 21 പ്രതികളാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പി. ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.