സരിതയുടെ കേസിനെ നേരിടും: വി എസ്

Posted on: November 23, 2013 9:06 pm | Last updated: November 23, 2013 at 9:42 pm

vs 2കോഴിക്കോട്: തന്റെ പ്രസ്താവനക്കെതിരെ സരിത കൊടുക്കുന്ന കേസിനെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സരിതയും ഉന്നതരുമൊത്തുള്ള ദൃശ്യങ്ങള്‍ സംബന്ധിച്ച പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പന്തീരിക്കര സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിക്കാനെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് സരിതയുടെ പരാതി. സ്ത്രീത്വമുള്ളവരാണ് അതിന്റെ മാന്യതയെപ്പറ്റി പറയേണ്ടത്. സരിതക്ക് സ്ത്രീത്വം ഉണ്ടോയെന്നും വി എസ് ചോദിച്ചു. താന്‍ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസ് പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് വര്‍ഗീയ സംഘടനയാണെന്ന് വി എസ് ആവര്‍ത്തിച്ചു. പി കെ കുഞ്ഞാലിക്കുട്ടി പോയാലും ലീഗുമായി കൂട്ടുകൂടാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി സെക്സ് റാക്കറ്റിന്റെ പ്രധാന ആളാണെന്നും വി എസ് പറഞ്ഞു.