മുഖ്യമന്ത്രിയെ ആക്രമിച്ച മുഖ്യപ്രതി പിടിയില്‍

Posted on: November 23, 2013 8:34 pm | Last updated: November 24, 2013 at 6:35 am

cm woontകണ്ണൂര്‍ : മുഖ്യമന്ത്രിക്കുനേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ പെരിങ്ങോം സ്വദേശി രജീഷാണ് അറസ്റ്റിലായത്. പി എസ് സി പരീക്ഷ എഴുതാന്‍ പയ്യോളിയില്‍ എത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറിയാണ് രജീഷ്.

മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലെറിയുന്ന ദൃശ്യങ്ങളിലുള്ള ചാരക്കളര്‍ ഷര്‍ട്ട് ധരിച്ചത് രജീഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക്, രതീഷ് എന്നീ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാത്തതിന് പോലിസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കണ്ണൂരില്‍വെച്ച് ഇടതുമുന്നണി പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരുക്കേറ്റത്. മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലുമാണ് പരുക്കേറ്റിരുന്നത്. സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.