Connect with us

Palakkad

കല്ലാങ്കുഴിക്ക് നഷ്ടമായത് രണ്ട് മനുഷ്യസ്‌നേഹികളെ

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാങ്കുഴിക്ക് നഷ്ടമായത് മനുഷ്യ സ്‌നേഹികളായ രണ്ട് സഹോദരങ്ങളെ.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലാങ്കുഴി എന്നാല്‍ ഏതൊള്‍ക്കും ഓര്‍മ്മ വരിക പള്ളത്ത് കുഞ്ഞ്ഹംസയേയും നൂറുദിനേയും. കാരണം മനുഷ്യരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നവരായിരുന്നു ഇരുവരും.
ദീനിരംഗത്ത് സുന്നി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ എന്നും നിറസാന്നിധ്യമായ സഹോദരങ്ങള്‍ ഒരിക്കലും പേരും പ്രശസ്തിയും ആഗ്രഹിച്ചിരുന്നില്ല.
മദ്‌റസ, പള്ളി, യത്തീംഖാനകള്‍, മറ്റ് ദീനി സ്ഥാപനങ്ങള്‍ എന്നിവയെ മനസറിഞ്ഞ് സഹായിക്കുക എന്നത് എന്നും പള്ളത്ത് മുഹമ്മദ് ഹാജിയുടെ മക്കള്‍ക്ക് ആവേശമായിരുന്നു. സഹായത്തിനായി ഇവരെ സമീപിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശരാകേണ്ടിവന്നിട്ടില്ല. വിദ്യാഭ്യാസ, ജീവകാരുണ്യ, ദീനി പ്രവര്‍ത്തനരംഗത്ത് എന്നും നാട്ടുകാര്‍ക്ക് മാതൃകപുരുഷന്മാരായാരുന്നു ഈ സഹോദരങ്ങള്‍. പരേതനായ പള്ളത്ത് മുഹമ്മദ് ഹാജിയുടെയും തിത്തുകുട്ടി ഉമ്മയുടെയും മൂന്നാണ്‍ മക്കളില്‍ രണ്ടാമനാണ് ഹംസ, മൂന്നാമന്‍ നൂറുദ്ദീനും. മരണവാര്‍ത്തയറിഞ്ഞ് നൂറ് കണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
രാഷ്ട്രീയ, സാമുഹ്യ പ്രവര്‍ത്തകരും സുന്നിപ്രവര്‍ത്തകരും വിവിധ മതസംഘടനകളും അവസാന നോക്കുകാണാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും ജനാസ കല്ലാംങ്കുഴിയിലെത്തിച്ചപ്പോഴും എത്തിച്ചേര്‍ന്നു.