Connect with us

Palakkad

സുന്നി പ്രസ്ഥാനത്തെ അക്രമത്തിലൂടെ തകര്‍ക്കാനാകില്ല: സുന്നി നേതാക്കള്‍

Published

|

Last Updated

പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാംങ്കുഴി എസ് വൈ എസ് യൂനിറ്റ് സെക്രട്ടറിയായ നൂറുദ്ദീനെയും സഹോദരന്‍ ഹംസയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിപ്രതിഷേധിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് വിഘടിത വിഭാഗം സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സുന്നിപ്രസ്ഥാനത്തെ അക്രമത്തിലൂടെ തകര്‍ക്കാനുള്ള വിഘടിത വിഭാഗത്തില്‍ ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും സമൂഹം ഇവരെ ഒറ്റപ്പെടുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയും വേണം. ഏതാനും മാസങ്ങളായി ചില രാഷ്ട്രീയക്കാരുടെ തണലില്‍ ചിലര്‍ ഈ പ്രദേശത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ ഇതിന് മുമ്പും ഇത്തരം അക്രമം അഴിച്ചു വിട്ടിട്ടുണ്ട്. ആശയത്തെ ആശയം കൊണ്ട് നേരിടാതെ അക്രമത്തിലൂടെ നേരിടുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം സംഘടനകളെയും ഇവരെ സഹായിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സുന്നി നേതാക്കളായ എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ നൂര്‍മുഹമ്മദ് ഹാജി, യു എ മുബാറക് സഖാഫി, ഉമര്‍മദനി വിളയൂര്‍, പി സി അശറഫ് സഖാഫി, സൈതലവി പൂതക്കാട് പങ്കെടുത്തു.
പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ സുന്നിപ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ സംഭവത്തില്‍യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ് എം എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ നൂര്‍മുഹമ്മദ് ഹാജി, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, മന്‍സൂര്‍ അലി മിസ്ബാഹി, ഹംസകാവുണ്ട, സി പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. പാലക്കാട് മേഖലകമ്മിറ്റിയില്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ കമ്പ, മന്‍സൂര്‍ അലി മിസ്ബാഹി, അബ്ദുള്‍ ബാരി, സലിം സഖാഫി, അബ്ബാസ് സഖാഫി പ്രസംഗിച്ചു.
പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് വെണ്ണക്കര യൂനിറ്റ് ആവശ്യപ്പെട്ടു. കബീര്‍ വെണ്ണക്കര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സക്കരിയ്യ, ജാഫര്‍, ഹംസപ്പ, അബ്ദുറഹ് മാന്‍, അബ്ദു, അബൂബക്കര്‍, സലാം ഹാജി പ്രസംഗിച്ചു.

Latest