സഅദിയ്യ സമ്മേളന പ്രചാരണത്തിന് പ്രൗഢ തുടക്കം

Posted on: November 21, 2013 11:34 pm | Last updated: November 21, 2013 at 11:34 pm

കാസര്‍കോട്: ജാമിഅ സഅദിയ്യയുടെ 44ാം സനദ്ദാന സമ്മേളന പ്രഖ്യാപന റാലിക്ക് ഉജ്ജ്വല സമാപ്തി. സുന്നി സംഘടനാ സാരഥികളും ഭാരവാഹികളും അണിനിരന്ന റാലിയില്‍ ദഫ്, സ്‌കൗട്ട് അകമ്പടിയുണ്ടായിരുന്നു. പുലിക്കുന്നില്‍ നിന്നാണ് റാലി ആരംഭിച്ചത്. കറന്തക്കാടില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനനടത്തി. സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. 2014 ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന സഅദിയ്യ 44ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സയ്യിദ് ആറ്റക്കോയ തങ്ങള്‍, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജലീല്‍ സഖാഫി മാവിലാടം, പ്രചരണ സമിതി ചെയര്‍മാന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കണ്‍വീനര്‍ റഫീഖ് സഅദി സംബന്ധിച്ചു.