എം എസ് എഫ് ഉണര്‍ത്തു ജാഥ പ്രയാണം തുടങ്ങി

Posted on: November 21, 2013 10:23 pm | Last updated: November 21, 2013 at 10:23 pm

msf unarthu jadaകാസര്‍കോട്: സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം ഉണരേണ്ട സമൂഹം എന്ന മുദ്രാവാക്യവുമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഉണര്‍ത്തുജാഥ കാസര്‍കോട്ടുനിന്ന് പ്രയാണം ആരംഭിച്ചു. അണങ്കൂരില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് ടി.പി.അഷറഫലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ജി.മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ അഡ്വ.പി.കെ.ഫിറോസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ല ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അഹബ്ദുല്‍ റസാഖ് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, എന്‍.എ.അബൂബക്കര്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ്പ്രസിഡണ്ട് എ.ഹമീദ് ഹാജി, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ അസീസ് കളത്തൂര്‍, ഹാരിസ് കരമന, ഫസല്‍ വയനാട്, ബി.വി.കെ.മുസ്തഫ തങ്ങള്‍, സി.കെ.മുഹമ്മദലി, ഷമീര്‍ ഇടിയാട്ടില്‍, അസീസ് കളത്തൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബാവിക്കര, ട്രഷറര്‍ ഹാഷിം ബംബ്രാണി, കവി വിനോദ് കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി സംബന്ധിച്ചു. ജാഥ ഡിസംബര്‍ പത്തിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. മുഴുവന്‍ ജില്ലകളിലും സൈക്കിളിലൂടെ പര്യടനം നടത്തുന്ന ജാഥ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമാണ്.
മനുഷ്യ മനസ്സ് മൃഗതുല്യമായി മാറുന്ന വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെ സന്ദേശമാണ് ജാഥ മുന്നോട്ടുവെക്കുന്നത്.
പിഞ്ചുകുട്ടികളും വിദ്യാര്‍ത്ഥികളും ഏറെ പിഡനത്തിനിരയാകുമ്പോള്‍ അതിനെതിരെ ജാഗ്രതയോടെ നിലകൊള്ളാന്‍ ആഹ്വാനം ചെയ്യുന്നു.
ലഹരി ഉപയോഗം, ഗാര്‍ഹിക പീഡനം, അക്കാദമിക് പീഡനങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എന്നിവയാണ് ജാഥ ലക്ഷ്യമിടുന്നത്.