Connect with us

Gulf

ഫിലിപ്പീന്‍സ് ജനതക്ക് ആശ്വാസവുമായി ഖത്തര്‍ ഐ സി എഫ്

Published

|

Last Updated

ദോഹ: ഹയാന്‍ ചുഴലിക്കാറ്റ് കെടുതികള്‍ വിതച്ച ഫിലിപ്പീന്‍സ് ജനതയ്ക്ക് ഖത്തര്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ ആശ്വാസമെത്തിക്കുന്നു. പൊതുജനപങ്കാളിത്തത്തോടെ വസ്ത്രങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് സഹാ യങ്ങളെത്തിക്കുന്നതെന്ന് ഖത്തര്‍ ഐ സി എഫ് ക്ഷേമകാര്യസമിതിയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു. ആകസ്മികമായ ചുഴലി ദുരന്തത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാതായവര്‍ക്ക് കൈത്താങ്ങാകാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഖത്തറിലെ ഫിലിപ്പീന്‍സ് എംബസ്സിയുമായി സഹകരിച്ചു കൊണ്ടുള്ള ഈ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സഹായമാനസ്‌കരായ പൊതുജനങ്ങളില്‍ നിന്ന് ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച്ചക്കു മുമ്പായി വസ്ത്രശേഖരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പദ്ധതിയുമായി ഖത്തറിലുള്ള നല്ലവരായ ആളുകള്‍ സഹകരിക്കണമെന്ന് ഖത്തര്‍ ഐ സി എഫ് ജനറല്‍സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമുണ്ട, ക്ഷേമകാര്യ സെക്രട്ടറി അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി എന്നിവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്കും പദ്ധതിയുമായി സഹകരിക്കുന്നതിനും ബന്ധപ്പെടാവുന്ന നമ്പറുകള്‍. 66742964, 70482557, 55326858, 55455676.