Connect with us

Wayanad

ശാസ്ത്രകൗതുകങ്ങളുമായി കുട്ടിശാസ്ത്രജ്ഞര്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ല ജേതാക്കള്‍

Published

|

Last Updated

പനമരം: കുട്ടിശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രകൗതുകങ്ങള്‍ക്ക് സമാപനമാവുമ്പോള്‍ ബത്തേരി ഉപജില്ല ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ബത്തേരി ഉപജില്ലക്ക് 48,441 പോയിന്റും മാനന്തവാടി ഉപജില്ലക്ക് 47, 914 പോയിന്റും വൈത്തിരി ഉപജില്ലക്ക് 41,041 പോയിന്റുമാണുള്ളത്. ഇന്നലെ ശാസ്ത്രമേളയില്‍ 193 പോയിന്റ് നേടിയാണ് മാനന്തവാടി ഒന്നാമതെത്തിയത്.
എല്‍ പി വിഭാഗത്തില്‍ 30 പോയിന്റും, യു പി വിഭാഗത്തില്‍ 53 പോയിന്റും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 64 പോയിന്റും എച്ച് എസ് എസ് വി എച്ച് എസ് എസ് വിഭാഗത്തില്‍ 46 പോയിന്റും നേടിയാണ് മാനന്തവാടി 193 പോയിന്റ് കരസ്ഥമാക്കി ജേതാക്കളായത്. 183 പോയിന്റ് നേടിയ ബത്തേരി ഉപജില്ലക്കാണ് രണ്ടാംസ്ഥാനം. എല്‍ പി വിഭാഗത്തില്‍ 30 പോയിന്റും, യു പി വിഭാഗത്തില്‍ 58 പോയിന്റും എച്ച് എസ് വിഭാഗത്തില്‍ 46 പോയിന്റും എച്ച് എസ് എസ്, വി എച്ച് എസ് എസ് വിഭാഗത്തില്‍ 49 പോയിന്റുമാണ് ബത്തേരി നേടിയത്. മൂന്നാംസ്ഥാനത്തുള്ള വൈത്തിരി ഉപജില്ലക്ക് 136 പോയിന്റാണുള്ളത്. എല്‍ പി വിഭാഗത്തില്‍ 31 പോയിന്റും യു പി വിഭാഗത്തില്‍ 34 പോയിന്റും എച്ച് എസ് വിഭാഗത്തില്‍ 52 പോയിന്റും, എച്ച് എസ് എസ്, വി എച്ച് സി വിഭാഗത്തില്‍ 19 പോയിന്റുമാണ് വൈത്തിരിക്കുള്ളത്. ശാസ്ത്രമേളയില്‍ എല്‍ പി വിഭാഗം കളക്ഷന്‍സ് ആന്റ് മോഡല്‍ വിഭാഗത്തില്‍ ആര്‍ സി യു പി എസ് പള്ളിക്കുന്നിന്റെ അഭിന കെ 10 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തി. ചാര്‍ട്ട്‌സ് ഇനത്തില്‍ കണിയാമ്പറ്റ ജി യു പി എസ്സിലെ ശില്‍പ എം എ 10 പോയിന്റ് നേടി ഒന്നാമതെത്തി. സിമ്പിള്‍ എക്‌സിപിരിമെന്റില്‍ പേര്യ ജി യു പി എസിലെ അഖില പ്രദീപിനാണ് ഒന്നാംസ്ഥാനം. യു പി വിഭാഗം വര്‍ക്കിംഗ് മോഡലില്‍ കോളിയാടി മാര്‍ ബസേലിയോസ് യു പി എസിലെ അന്‍വര്‍ സാദിഖിനാണ് ഒന്നാംസ്ഥാനം.
സ്റ്റില്‍ മോഡലില്‍ എം ജി എം എച്ച് എസ് എസ് മാനന്തവാടിയിലെ അലീനജോയിയും, റിസേര്‍ച്ച് ടൈപ്പ് പ്രൊജക്ട് വിഭാഗത്തില്‍ പഴൂര്‍ സെന്റ് ആന്റണീസ് എ യു പി എസിലെ അമൃത എസ് ബിജുവും ഒന്നാംസ്ഥാനം നേടി. ഇംപ്രോവൈസ്ഡ് എക്‌സിപിരിമെന്റ്‌സില്‍ മാനന്തവാടി എല്‍ എഫ് യു പി എസ് മാനന്തവാടിയിലെ എം എം ഹരിപ്രസാദും, സയന്‍സ് ക്വിസ്സില്‍ ജി എച്ച് എസ് എസ് ആനപ്പാറയുടെ റാഹില കെ കെയും ഒന്നാമതെത്തി. എച്ച് എസ് വിഭാഗം വര്‍ക്കിംഗ് മോഡലില്‍ എം ജി എം എച്ച് എസ് എസ് മാനന്തവാടിയിലെ ജെസ്വിന്‍ ജോണിയും, സ്റ്റില്‍ മോഡലില്‍ എം ജി എം എച്ച് എസ് എസ് മാനന്തവാടിയിലെ അഞ്ജന ജോര്‍ജ്, റിസേര്‍ച്ച് ടൈപ്പ് പ്രൊജക്ട് വിഭാഗത്തില്‍ ജി എച്ച് എസ് മാതമംഗലത്തിന്റെ ലുബ്‌ന നഹീമത്ത് എം എച്ചും ഒന്നാംസ്ഥാനം നേടി.
ഇമ്പ്രവൈസ്ഡ് എക്‌സിപിരിമെന്റില്‍ ജി എച്ച് എസ് എസ് കണിയാമ്പറ്റയുടെ മുഹമ്മദ് സുഹൈല്‍ യു എന്നും, ഫാ. ജി കെ എം കണിയാരത്തിന്റെ ജിഷ്ണു കെയും ഒന്നാമതെത്തി. ടാലന്റ് സെര്‍ച്ച് എക്‌സാമില്‍ ഫാ. ജി കെ എം എച്ച് എസ് എസിലെ ജിഷ്ണു കെയും, ടീച്ചിംഗ് എയ്ഡില്‍ അസംപ്ഷന്‍ എച്ച് എസ് എസിലെ പൗലോസ് ഇ കെയും ഒന്നമതെത്തി. സയന്‍സ് മാഗസിന്‍ വിഭാഗത്തില്‍ ജി എച്ച് എസ് എസ് വൈത്തിരിക്കാണ് ഒന്നാംസ്ഥാനം. ശാസ്ത്രനാടകത്തില്‍ അസംപ്ഷന്‍ എച്ച് എസ് ബത്തേരി ഒന്നാംസ്ഥാനവും ജി എച്ച് എസ് എസ് പനമരത്തിന് രണ്ടാംസ്ഥാനവും, ഫാ. ജി കെ എം എച്ച് എസ് കണിയാരത്തിന് മൂന്നാംസ്ഥാനവും ലഭിച്ചു. എച്ച് എസ് എസ്, വി എച്ച് എസ് എസ് വിഭാഗം വര്‍ക്കിംഗ് മോഡലില്‍ പനങ്കണ്ടി ജി എച്ച് എസ് എസിന്റെ പി കെ അനില്‍കുമാറും, സ്റ്റില്‍മോഡലില്‍ അമ്പവലയല്‍ ജി വി എച്ച് എസ്എസിലെ സൂരജ് കെ എസും, ഇമ്പ്രവൈസ്ഡ് എക്‌സിപിരിമെന്റില്‍ കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസ് എസിലെ സിദ്ധാര്‍ത്ഥ് ആദിത്യനും, സയന്‍സ് ക്വിസ്സില്‍ എസ് എച്ച് എച്ച് എസ് എസ് ദ്വാരകയിലെ വിവേക് വിജയനും ഒന്നാംസ്ഥാനത്തെത്തി. സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാചാക്കോ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം എം സി സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്മത്ത്, ഡി ഡി ഇ എന്‍ ഇ തങ്കമണി, വി എം ശോഭന, പി പുഷ്പവല്ലി, എ ചന്ദ്രന്‍, വി ജെ തോമസ്, ബിനീഷ് ബി, വാസുദേവന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ടി ഉഷാകുമാരി അധ്യക്ഷയായിരുന്നു.