Connect with us

National

വി കെ സിംഗിനെതിരായ കോടതിയലക്ഷ്യ കേസ് പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവി വി കെ സിംഗ് സമര്‍പ്പിച്ച മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യ കേസ് പിന്‍വലിച്ചു. ജനനത്തീയതി വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമാര്‍ശമുണ്ടായിരുന്നു. ഇതിനെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
ഹൃദയത്തില്‍ നിന്നാണ് മാപ്പപേക്ഷ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇനി ഒരു നിമിഷം പോലും അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യ കേസ് നീട്ടിക്കൊണ്ടുപോകുന്നില്ലെന്ന് വാദം കേട്ട ജസ്റ്റിസ് ആര്‍ എം ലോധ പറഞ്ഞു. വി കെ സിംഗ് മറ്റ് ചില സന്ദര്‍ഭങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളെ കോടതി അനുവദിച്ചില്ല. ഇത് കോടതിയും സിംഗു തമ്മിലുള്ള പ്രശ്‌നമാണ്. അതുകൊണ്ട് ഇനിയും ഈ വിഷയം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല- ജസ്റ്റിസുമാരായ ലോധയും എച്ച് എല്‍ ഗോഖലെയും വ്യക്തമാക്കി.