യു ഷറഫലിക്ക് സസ്‌പെന്‍ഷന്‍

Posted on: November 20, 2013 7:15 pm | Last updated: November 20, 2013 at 7:15 pm

മലപ്പുറം: എം എസ് പി സ്‌കൂള്‍ നടത്തിപ്പിലും, ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിലും ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് എം എസ് പി കമാണ്ടന്റും മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരവുമായ യു ഷറഫലിയെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ്.