യുവതിയെ നിരീക്ഷിച്ച സംഭവം: വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി

Posted on: November 20, 2013 12:34 pm | Last updated: November 20, 2013 at 12:34 pm

ന്യൂഡല്‍ഹി: ഗുജറാത്തില്‍ യുവതിയെ നിരീക്ഷിക്കാന്‍ നരേന്ദ്രമോഡി ആവശ്യപ്പെട്ടുവെന്ന സംഭവത്തില്‍ വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി. ഇതേകുറിച്ച് അന്വേഷണം വേണ്ടെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിവാദം മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുന്നത് തങ്ങളുടെ സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് യുവതിയുടെ പിതാവ് അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
നരേന്ദ്രമോഡിയുടെ നിര്‍ദേശത്തെതുടര്‍ന്ന് മുന്‍മന്ത്രി അമിത്ഷായും യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലാണ് വിവാദമായത്.