Connect with us

Kannur

നയം തിരുത്തേണ്ടത് സര്‍ക്കാര്‍: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ തടവുകാരില്‍ നാല്‍പത് ശതമാനവും നിരപരാധികളാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാറാണ് ഇക്കാര്യത്തില്‍ നയം തിരുത്തേണ്ടതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ് ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
ഇത്രയേറെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സര്‍ക്കാര്‍ തന്നെയാണെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിക്ഷിക്കപ്പെട്ട കേസുകളിലൊക്കെ സര്‍ക്കാറിന്റെ പ്രോസിക്യൂട്ടറാണ് എതിര്‍ഭാഗത്ത്. ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നിരപരാധികളില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് സിറിയക് തേമസ് പറഞ്ഞു. കണ്ണൂര് സെന്‍ട്രല്‍ ജയിലില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.