Connect with us

Gulf

ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ദുബൈയില്‍

Published

|

Last Updated

ദുബൈ: 12 ാമത് ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 28 മുതല്‍ ഡിസം. ഏഴ് വരെ ദുബൈയില്‍ നടക്കുമെന്ന് യു എ ഇ തൈക്കോണ്ടോ ആന്‍ഡ് കരാട്ടെ ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 36 രാജ്യങ്ങളില്‍ നിന്ന് 757 പേര്‍ മത്സരത്തിനെത്തും. ഇന്ത്യയില്‍ നിന്ന് 57 പേരുണ്ട്. ഊദ്‌മേത്തയിലെ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് വേദി. അറബ് രാജ്യത്ത് ആദ്യമായാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് റഫറിമാര്‍ക്കുള്ള സെമിനാറോടെയാണ് തുടക്കം. സീനിയര്‍ വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങളുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.
യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ജന. സെക്രട്ടറി ഇബ്രാഹിം അബ്ദുല്‍ മാലിക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജന. സെക്രട്ടറി അഹ്മദ് ശരീഫ്, യു എ ഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ അബ്ദുര്‍റസാഖ് അല്‍ റഖൂഖി തുടങ്ങിയവര്‍ പങ്കെടുത്തു. മുസ്‌ലിം വനിതകള്‍ക്ക് ശിരോവസ്ത്രം ധരിച്ച് മത്സരിക്കാം. അതാത് രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകുക. ആറിന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ആദ്യമായാണ് ഒരു അറബ് രാജ്യത്ത് ഏഷ്യന്‍ കരാട്ടെ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Latest