ചര്‍ച്ചയില്‍ നിന്ന് പിന്‍മാറി ; മാണി ഗ്രൂപ്പില്‍ പ്രതിസന്ധി തുടരുന്നു

Posted on: November 19, 2013 10:56 am | Last updated: November 20, 2013 at 7:59 am

k.m mani,pc georgeകോട്ടയം: പി സി ജോര്‍ജ്ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരാനിരുന്നു മൂന്നംഗ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പി ജെ ജോസഫ് നിലപാടെടുത്തതിനെ തുടര്‍ന്ന് യോഗം ഉപേക്ഷിച്ചു. ഇതോടെ കേരള കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.

പി സി ജോര്‍ജ്ജിനെ പുറത്താക്കണമെന്ന് ജോസഫ് വിഭാഗം ശക്തമായി ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. കെ എം മാണി, പി ജെ ജോസഫ്, സി എഫ് തോമസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

പി സി ജോര്‍ജിനെതിരേ ഏകപക്ഷീയമായ നടപടിയെടുക്കില്ലെന്ന് കെ എം മാണി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ജോസഫിനെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പി.ജെ. ജോസഫ് ചര്‍ച്ചയില്‍ നിന്നു പിന്‍മാറിയത്.