ഖത്തറില്‍ മഴ ലഭിച്ചു

Posted on: November 18, 2013 1:31 pm | Last updated: November 18, 2013 at 1:31 pm

ദോഹ: ഖത്തറില്‍ ഇന്നു കാലത്ത് ചെറിയ തോതില്‍ മഴ പെയ്തു. ഇന്നു കാലത്താണ് തണുപ്പിനു ശക്തി പകരുന്ന രീതിയില്‍ മഴ പെയ്തു തുടങ്ങിയത്.മിനുട്ടുകള്‍ നീണ്ടു നിന്ന മഴയില്‍ റോഡുകളും വാഹനങ്ങളും നന്നായി നനഞ്ഞു.അങ്ങിങ്ങ് ചെറിയ തരം വാഹനാപകടങ്ങളും ഉണ്ടായി.തുടര്‍ന്നുള്ള ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ മതകാര്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക നിസ്‌കാരവും പ്രാര്‍ത്ഥനാസദസ്സുമൊക്കെ സംഘടിപ്പിച്ചിരുന്നു.!മഴ നേരങ്ങളില്‍ വണ്ടിയോടിക്കുന്നവര്‍ അപകടസാധ്യതയെ കുറിച്ച് ബോധവാന്മാരാകണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.