സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി ലൈസന്‍സ് റദ്ദാക്കും

Posted on: November 18, 2013 11:17 am | Last updated: November 18, 2013 at 11:17 am

martinപാലക്കാട്: സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി ലൈസന്‍സ് റദ്ദാക്കാന്‍ പാലക്കാട് നഗരസഭ തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ സംഭവിച്ച പിഴവാണ് മാര്‍ട്ടിന് ലോട്ടറി ലൈസന്‍സ് നല്‍കിയത് എന്നും നഗരസഭ അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് നഗരസഭ നടപടിയെടുക്കുന്നത്. ഇക്കാര്യം ബുധനാഴ്ച ചേരുന്ന സുപ്രീം കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.

മാര്‍ട്ടിന്റെ ഭാര്യ ലിമ റോസിന്റെ പാലക്കാട് നഗരസഭക്കുള്ളിലുള്ള കെട്ടിടത്തില്‍ വില്‍പന നടത്താനാണ് നഗരസഭ അനുമതി നല്‍കിയിരുന്നത്. ലൈസന്‍സ് ലഭിച്ചപ്പോള്‍ രജിസ്‌ട്രേഷനായി മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് നഗരസഭ ലൈസന്‍സ് റദ്ദാക്കിയത്.