Connect with us

Palakkad

സര്‍ക്കാരിന്റെ ലക്ഷ്യം വിദ്യാര്‍ഥികളെ തൊഴില്‍ സംരംഭകരാക്കല്‍: മന്ത്രി

Published

|

Last Updated

ചെര്‍പ്പുളശേരി: വിദ്യാര്‍ഥികളെ തൊഴില്‍ സംരംഭകരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോ ളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക സര്‍വ്വകലാശാല വരുന്നതോടെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
എം ഹംസ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ മുഖ്യാതിഥികളായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജെ ലത, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നോര്‍ത്ത് സര്‍ക്കിള്‍ (കോഴിക്കോട്) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ വി ഉണ്ണി അവറു, നബാര്‍ഡ് പാലക്കാട് ഡി ഡി എം രമേശ് വേണുഗോപാല്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി രാമന്‍കുട്ടി, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സവിത, ജില്ലാ പഞ്ചായത്ത് അംഗം പി എസ് അബ്ദുല്‍ ഖാദര്‍, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സി രാധ, ഗ്രാമപഞ്ചായത്ത് അംഗം പി എന്‍ രാധ, മുന്‍ എം എല്‍ എ കളത്തില്‍ അബ്ദുള്ള, വി എന്‍ കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി സി രഘുരാജ്, സി എന്‍ ഷാജു ശങ്കര്‍, ടി നീലകണ്ഠന്‍, പി എ തങ്ങള്‍, കെ നാരായണന്‍, എന്‍ വി ഗോപാലകൃഷ്ണന്‍, ജോണി മുട്ടം, പി ടി എ വൈസ് പ്രസിഡന്റ് എം ജയരാമന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ കെ സുജിത് സംസാരിച്ചു.