വീറോടെ, വാശിയോടെ ഐഡിയല്‍ കടകശ്ശേരി

Posted on: November 17, 2013 7:06 am | Last updated: November 17, 2013 at 7:06 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കായിക മേളയില്‍ 276 പോയിന്റുമായി എടപ്പാള്‍ ഉപജില്ല ആധിപത്യം തുടരുന്നു. തൊട്ടുപിന്നില്‍ 62 പോയിന്റുകളോടെ തിരൂര്‍ സബ്ജില്ലയും 47 പോയിന്റ് നേടിയ വേങ്ങര ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. 42 പോയിന്റ് നേടിയ വണ്ടൂര്‍, 35 പോയിന്റ് നേടിയ കഴിശ്ശേരിയും തൊട്ടു പിന്നാലെയുണ്ട്. 62 ഇനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മത്‌സരങ്ങളില്‍ സ്‌കൂളുകളില്‍ എടപ്പാള്‍ ഉപജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് 23 സ്വര്‍ണവും 15 വെള്ളിയും 6 വെങ്കലവും നേടി 166 പോയിന്റോടെ ബഹുദൂരം മുന്നിലാണ്. തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നവാമുകുന്ദ എച്ച് എസ് എസ് ആണ് തൊട്ടുപിന്നില്‍.