ലോക ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ ആനന്ദിന് വീണ്ടും തോല്‍വി

Posted on: November 16, 2013 8:57 pm | Last updated: November 16, 2013 at 8:57 pm

anand and carlsenചെന്നൈ: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തോല്‍വി. ചാമ്പ്യന്‍ഷിപ്പിലെ ആറാം മത്സരത്തിലാണ് ആനന്ദ് നോര്‍വീജിയന്‍ താരം മാഗ്നസ് കാള്‍സണോട് തോറ്റത്. അഞ്ചാം മത്സരത്തിലും ആനന്ദ് പരാജയപ്പെട്ടിരുന്നു. ഇന്ന് വെള്ളക്കരുക്കളുമായായിരുന്നു ആനന്ദ് കളിച്ചിരുന്നത്. നാലു പോയിന്റുമായി കാള്‍സണ്‍ മുന്നിലാണിപ്പോള്‍. ആനന്ദിന് രണ്ട് പോയിന്റാണുള്ളത്.

ആദ്യത്തെ നാല് മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞിരുന്നു. ആറ് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.