മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക

Posted on: November 16, 2013 11:21 am | Last updated: November 17, 2013 at 9:15 am

Abdul_Nasar_Madaniബാംഗ്ലൂര്‍: സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് ബാംഗ്ലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും.
മഅദനിക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ല. പ്രായമേറുന്നതിന്റെ ലക്ഷണമാണ് ഇപ്പോഴത്തെ അസുഖമെന്നും പുതുതായി ഒരു രോഖമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇപ്പോള്‍ മഅദനിക്ക് ആവശ്യമായ ചികിത്സ കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിചാരണ തടസ്സപ്പെടുത്തുന്നതിന് വേണ്ടി മഅദനി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നതായും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ബിജെപി സര്‍ക്കാറിന്റെ അതേനയം തന്നെയാണ് സിദ്ധ രാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഅദനിയോട് സ്വീകരിക്കുന്നതെന്ന്് ഇതോടെ വ്യക്തമായി.