മാട്ടായ ഉറൂസിന് കൊടികയറി

Posted on: November 16, 2013 6:15 am | Last updated: November 16, 2013 at 9:15 am

കൂറ്റനാട്: മാട്ടായ ജലാലിയ്യ മസ്ജിദ് , ബുഖാരി ദര്‍ഗാശരീഫ് അങ്കണത്തില്‍ 40 ദിവസം നീളുന്ന മാട്ടായ ഉറൂസിന് കൊടികയറി. മഹല്ല് പ്രസിഡന്റ് പി അബ്ദുല്‍ ഖാദര്‍ ഹാജി നേതൃത്വം നല്‍കി.
മഖാം സിയാറത്തിന് പിപി അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരിയും അനുസ്മരണ പ്രഭാഷണം, മൗലിദ് സദസ്സ്, പ്രാര്‍ഥന സദസ്സ് എന്നിവക്ക് മുനീര്‍ അഹ്‌സനിയും നേതൃത്വം നല്‍കി.
അബ്ദുറസാഖ് അഷ്‌റഫി, അബ്ദുല്‍ കരീം സഖാഫി, കെപി മൊയ്തുണ്ണി, ഹംസ മുസ്ലിയാര്‍ മാട്ടായ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഖുര്‍ആന്‍ പാരായണം, മൗലിദ് സദസ്സുകള്‍, മത പ്രഭാഷണ പരമ്പര, ദിഖ്‌റ്ഖല്‍ഖ, ഖുര്‍ആന്‍ ക്ലാസുകള്‍, ദുആ സമ്മേളനം നടക്കും. പിപി അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി (രക്ഷാധികാരി), മുനീര്‍ അഹ്‌സനി (ചെയര്‍മാന്‍), അബ്ദുല്‍ ഖാദര്‍ മാട്ടായ (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.