വീരമംഗലം സുന്നി ഓഫീസ് ഉദ്ഘാടനവും സ്വലാത്ത് മജ്‌ലിസും നാളെ

Posted on: November 16, 2013 9:11 am | Last updated: November 16, 2013 at 9:11 am

ചെര്‍പ്പുളശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹിന്റെ ആഭിമുഖ്യത്തില്‍ സ്വലാത്ത് മജ് ലിസും ഫാറൂഖ് നഈമിയുടെ പ്രഭാഷണവും നാളെ മോളൂര്‍ സ്വലാത്ത് നഗറില്‍ നടക്കും.
മഗ്‌രിബ് നിസ്‌കാരാനന്തരം ബുര്‍ദ്ദ മജ് ലിസോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ ഫാറുഖ് നഈമി കൊല്ലം ഇസ് ലാമിക് റോള്‍ മോഡല്‍ വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും പ്രാര്‍ഥനാ സദസ്സിനും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. സയ്യിദ് ത്വയിബ് ജമലുലൈല്ലി കടലുണ്ടി, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉമര്‍ഫൈസി മാരായമംഗലം, ബാപ്പുമുസ് ലിയാര്‍ ചളവറ, ഉമര്‍സഖാഫി വീരമംഗലം പങ്കെടുക്കും.
സ്വലാത്തില്‍ സംബന്ധിക്കുന്ന വിശ്വാസികള്‍ക്ക് വിപുലമായ നഗരിയും സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലവും സജ്ജമായതായി സംഘടാകര്‍ അറിയിച്ചു