താമരശ്ശേരിയില്‍ വീണ്ടും അക്രമം: ബാറിന് തീയിട്ടു

Posted on: November 16, 2013 8:00 am | Last updated: November 17, 2013 at 9:15 am

fire

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഒരുസംഘം അക്രമികള്‍ ബാറിന് തീയിട്ടു. പൊള്ളലേറ്റ ബാര്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു ജീവനക്കാര്‍ ബാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. താമരശ്ശേരിയിലെ അരമന ബാറിനാണ് അക്രമികള്‍ തീയട്ടത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ട നാല് ബൈക്കുകളും അക്രമികള്‍ കത്തിച്ചു.തീയിട്ട ഉടന്‍ അക്രമി ബാറില്‍ നിന്ന് ഇറങ്ങിയോടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം അടിവാരം സംഘര്‍ഷത്തില്‍കണ്ടാലറിയാവുന്ന 1500പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ കത്തിച്ചത് ഉള്‍പ്പടെ 20 കേസുകളാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അക്രമികള്‍ വന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു. അക്രമങ്ങള്‍ക്ക് തടയിടാന്‍ പോലീസ് താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.