ശൈഖ് സുല്‍ത്താന്റെ പുസ്തകങ്ങള്‍ക്ക് വന്‍ വില്‍പ്പന

Posted on: November 15, 2013 10:41 pm | Last updated: November 15, 2013 at 10:41 pm

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നോവലുകളുടെ മലയാള വിവര്‍ത്തനങ്ങള്‍ക്ക് വന്‍ സ്വീകാര്യത. അല്‍ ഖാസിമി പബ്ലിക്കേഷന്‍സാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വെള്ളക്കാരന്‍ ശൈഖ്, പകയുടെ രോഷാഗ്നി, ഇബ്‌നു മാജിദ് എന്നിവയാണവ. ഇവ ‘സിറാജ്’ പവലിയനില്‍ ലഭ്യമാണ്. വെള്ളക്കാരന്‍ ശൈഖിന് വന്‍ വില്‍പ്പനയാണ്.
3.8 കോടി മലയാളികളില്‍ ഭൂരിഭാഗത്തിനും ശൈഖിന്റെ പുസ്തകങ്ങളുടെ സന്ദേശം എത്തിയിരിക്കുമെന്നാണ് പ്രതീക്ഷ-അല്‍ ഖാസിമി പബ്ലിക്കേഷന്‍സ് വക്താവ് പറഞ്ഞു.
1996ലാണ് വൈറ്റ് ശൈഖ് (വെള്ളക്കാരന്‍ ശൈഖ്) പ്രസിദ്ധീകരിച്ചത്. അമേരിക്കക്കാരനായ ജൊഹാന്നസ് ഹെര്‍മന്‍ പോള്‍ അറേബ്യയിലെത്തുന്ന കഥയാണിത്. പുസ്തകരചനക്കു വേണ്ടി ശൈഖ് സുല്‍ത്താന്‍ അമേരിക്കയിലെ പഴയ നഗരമായ സാലിം സന്ദര്‍ശിച്ചിരുന്നു. ഇബ്‌നു മാജിദ് 2002ലാണ് രചിച്ചത്. സഞ്ചാരിയായ ഇബ്‌നു മാജിദിന്റെ കഥയാണിത്. പകയുടെ രോഷാഗ്നി, ഡീപ് സീറ്റഡ് മാലൈസ് എന്ന പേരില്‍ 2004ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്നു.