കസ്തൂരി റിപ്പോര്‍ട്ട്: താമരശ്ശേരിയില്‍ ഹര്‍ത്താലിനിടെ അക്രമം

Posted on: November 15, 2013 12:09 pm | Last updated: November 15, 2013 at 12:38 pm

kasturi harthal

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പകാകുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം. ജില്ലയിലെ താമരശ്ശേരിയിലാണ് അക്രമം ഉണ്ടായത്. വനം വകുപ്പിന്റെ ഓഫീസിന് നേരെയും മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കും വാഹനത്തിനും നേരെയും അക്രമം നടന്നു.

പേരാമ്പ്ര പൂഴിത്തോടില്‍ വനം വകുപ്പിന്റെ ഓഫീസിന് നേരെയും തിരുവമ്പാടി വില്ലേജ് ഓഫീസിന് നേരെയും കല്ലേറുണ്ടായി. കൂടരഞ്ഞി പോലീസ് ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. ഓമശ്ശേരിയില്‍ സമരക്കാരും നാട്ടുകാരും ഏറ്റുമുട്ടുകയും ചെയ്തു. എല്‍ ഡി എഫും യു ഡി എഫും ഇന്നത്തെ ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഇന്നലെ കണ്ണൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. ഇടുക്കിയിലും മലപ്പുറത്തും നാളെയാണ് ഹര്‍ത്താല്‍.