കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശനിയാഴ്ച്ച ഇടുക്കിയില്‍ ഹര്‍ത്താല്‍

Posted on: November 14, 2013 10:43 pm | Last updated: November 14, 2013 at 10:43 pm

WESTERN GHATSതൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ ഡി എഫ് ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വിവിധ സംഘടനകള്‍ പ്രാദേശികമായി ഇടുക്കിയിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.