പോലീസ് അസോസിയേഷനില്‍ ഭിന്നത രൂക്ഷം: പ്രസിഡന്റ് രാജിവെച്ചു

Posted on: November 14, 2013 1:34 pm | Last updated: November 14, 2013 at 1:34 pm

kerala-police_01തിരുവനന്തപുരം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ എം അബ്ദുല്‍ റഹ്മാനാണ് രാജിവെച്ചത്.

എ ആര്‍ ക്യാമ്പുകളിലെയും ബറ്റാലിയനുകളിലെയും പോലീസുകാര്‍ തമ്മിലുള്ള സീനിയോറിറ്റി തര്‍ക്കമാണ് രാജിക്കിടയാക്കിയത്. തര്‍ക്കത്തില്‍ സംഘടനയിലെ ഒരു പക്ഷം വ്യത്യസ്ത നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് റഹീമിന്റെ രാജി.

അതിനിടെ, നിലവിലെ വൈസ് പ്രസിഡന്റ് എന്‍ ഹരികുമാറിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.