തെലങ്കാന രൂപീകരണം: ഇന്നും നാളെയും ചര്‍ച്ച

Posted on: November 13, 2013 9:39 am | Last updated: November 14, 2013 at 1:38 pm

thelungana newന്യൂഡല്‍ഹി: തെലങ്കാന രൂപവല്‍ക്കരണം സംബന്ധിച്ചു കേന്ദ്രമന്ത്രിസഭാ ആന്ധ്രയില്‍ നിന്നുള്ള രാഷ്ട്രീയപാര്‍ട്ടികളുമായും മന്ത്രിമാരുമായും ഇന്നും നാളെയുമായി ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രതിരോധമന്ത്രി എ.കെ ആന്റണി, ധനമന്ത്രി പി.ചിദംബരം എന്നിവരാണ് ആന്ധ്രയിലെ എട്ടു രാഷ്ട്രീയപ്പാര്‍ട്ടികളുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തുക. ആന്ധ്ര വിഭജനത്തെ കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരവരുടെ നിലപാടുകള്‍ ഉപസമിതിയെ അറിയിക്കും. അതേസമയം യോഗം ബഹിഷ്‌കരിക്കാന്‍ തെലുങ്ക് ദേശം പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന കത്ത് ഉപസമിതിക്ക് നല്‍കും.