Connect with us

Kasargod

കാസര്‍കോട് പാക്കേജ്: 25 കോടിയുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി

Published

|

Last Updated

കാസര്‍കോട്: പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയ്ക്ക് അന്തിമ രേഖയായി. 25 കോടിയുടെ പദ്ധതികളാണ് അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
മലയോരഹൈവേയുടെ നിര്‍മാണത്തിന് നന്ദാരപ്പടവ്-പെര്‍ല, ചെറുപുഴ-വള്ളിക്കടവ് എന്നിവിടങ്ങളില്‍ 3 കോടി രൂപ വീതം അനുവദിച്ചു. തവിടുഗോളിയില്‍ നിന്നും മൈലാട്ടി വരെ 110 കെ വി വൈദ്യുതിലൈന്‍ ഇരട്ടിപ്പിക്കുന്നതിന് 5 കോടി, കള്ളാര്‍ പാലം പുതുക്കി പണിയല്‍ 2 കോടി, ജില്ലയിലെ ആര്‍ എം.എസ് എ സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തല്‍ 3.27 കോടി, ജില്ലാ ആശുപത്രി സി.ടി.സ്‌കാനര്‍ 2 കോടി, വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ 1.61 കോടി, ബംഗര മഞ്ചേശ്വരം, ഹെരൂര്‍ മെപ്പുഗിരി, ചെര്‍ക്കള, ബളാല്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഭൗതിക സൈഹചര്യം മെച്ചപ്പെടുത്തല്‍ 1.56 കോടി, ദേലംപാടി പ്രീമെട്രിക് ഹോസ്റ്റല്‍ 1 കോടി, ബയോമെട്രിക് അറ്റന്‍ഡന്‍സ് മോണിറ്ററിംഗ് സിസ്റ്റം 1 കോടി, മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം നവീകരണം 71 ലക്ഷം, പട്ടികജാതി ഭവന വൈദ്യുതീകരണം 60 ലക്ഷം, കോയിപ്പാടി തീരദേശ റോഡ് 60 ലക്ഷം, പീലിക്കോട് ടി.എസ് തിരുമുമ്പ് സ്മാരക കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രം 25 ലക്ഷം എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയ്കുമാര്‍ മീങ്ങോത്ത്, ഫിനാന്‍സ് ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ കിഷോര്‍, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണ്ണാണ്ടസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ നാരായണന്‍ നമ്പൂതിരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം സി വിമല്‍ രാജ്, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ഓഫീസര്‍ വി.എം.അശോക് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി കൃഷ്ണകുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം വി കുഞ്ഞിരാമന്‍, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. താരാദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest