കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അന്വേഷണം സിനിമാരംഗത്തേക്കും

Posted on: November 12, 2013 8:25 pm | Last updated: November 12, 2013 at 8:25 pm

gold_bars_01

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സിനിമാ രംഗത്തേക്കും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി നബീലിന്റെ കൊച്ചിയിലെ ഫഌറ്റ് ഡിആര്‍ഐ സീല്‍ ചെയ്തു. സിനിമാ നിര്‍മ്മാണത്തിന്റെ മറവിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം സിനിമാ രംഗത്തേക്കും വ്യാപിപ്പിച്ചു. സിനിമാസംഘടനയുടെ ഭാരവാഹികളായ രണ്ടുപേര്‍ ഫഌറ്റില്‍ സ്ഥിരമായി എത്തിയിരുന്നതായി ഡിആര്‍ഐ അറിയിച്ചു.

സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച സ്ത്രീകള്‍ താമസിച്ചിരുന്നത് നബീലിന്റെ കൊച്ചിയിലെ ഫഌറ്റിലായിരുന്നു. സിനിമാ നിര്‍മ്മാണത്തിന്റെ മറവിലാണ് ഇവര്‍ ഫഌറ്റില്‍ തമാസിച്ചിരുന്നത്. ഇന്ന് നബീലിന്റെ ഫാളാറ്റില്‍ നടത്തിയ റെയ്ഡില്‍ ആഡംബര ബൈക്ക് പിടിച്ചെടുത്തിരുന്നു.