എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നടപടിയെന്ന് സുപ്രീംകോടതി

Posted on: November 12, 2013 1:34 pm | Last updated: November 12, 2013 at 1:34 pm

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: പരാതി ലഭിച്ചാലുടന്‍ പ്രധാനപ്പെട്ട കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേടതി നിര്‍ദേശിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പോലീസിന് പ്രാഥമിക അന്വേഷണം നടത്താമെങ്കിലും ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു.

ക്രിമിനല്‍ കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ല എന്ന് ആരോപിക്കുന്ന ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വൈവാഹികം, സ്വത്തുതര്‍ക്കം, അഴിമതി തുടങ്ങിയ കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് പോലീസ് നിര്‍ബന്ധമായും പ്രാഥമികമായ അന്വേഷണം നടത്തണം. 2008ല്‍ ഉത്തര്‍പ്രദേശില്‍ ഗാസിയാബാദില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുടെ പിതാവിന്റെ ഹര്‍ജിയിലാണ് സുപ്രധാന വിധി.