കസ്തൂരി റിപ്പോര്‍ട്ടും പരിഗണിക്കാമെന്ന് കേന്ദ്രം

Posted on: November 12, 2013 1:05 pm | Last updated: November 12, 2013 at 11:54 pm

kasuri gadgil

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി റിപ്പോര്‍ട്ടും പരിഗണിക്കാമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്ര ഹരിത ട്രെബ്യൂണല്‍ ശരിവെച്ചു. ഗാഡ്ഗിലിന് പുറമെ ക്‌സതൂരി റിപ്പോര്‍ട്ടും പരിഗണിക്കാമെന്ന് ട്രെബ്യൂണല്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ സമയപരിധി സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും ട്രെബ്യൂണല്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 14ന് മുമ്പ് സത്യവാങ്മൂലം നല്‍കണം.

കസ്തൂരി റിപ്പോര്‍ട്ട് നടപ്പിലാക്കാനായി കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡാമുകള്‍ ഡി കമ്മീഷന്‍ ചെയ്യേണ്ട എന്നും കീടനാശിനി നിരോധിക്കേണ്ട എന്നും കസ്തൂരി റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. പശ്ചിമഘട്ടത്തെ മൂന്നായി തിരിക്കണമെന്നായിരുന്നു ഗാഡ്ഗിലിന്റെ നിര്‍ദേശം. ഈ രണ്ടു റിപ്പോര്‍ട്ടും അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഏറെ വൈരുദ്ധ്യമുണ്ട്. കസ്തൂരി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാണ്.