മംഗയാന്‍ തകരാര്‍ പരിഹരിച്ചു; ഭ്രമണപഥം ഒരു ലക്ഷമായി ഉയര്‍ത്തി

Posted on: November 12, 2013 6:48 am | Last updated: November 12, 2013 at 11:53 pm

mangalyanന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചൊവ്വാ ദൗത്യവുമായി ബഹിരാകാശത്തേക്ക് പുറപ്പെട്ട മംഗള്‍യാന്റെ തകരാറുകള്‍ പരിഹിച്ചു. മംഗള്‍യാന്റെ ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററായി ഉയര്‍ത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭ്രമണപഥം ഉയര്‍ത്താനായത്. ഇന്നലെ ഇതിനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

ഇന്നലെ ഒരു ലക്ഷം കിലോമീറ്ററായി ഉയര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും 78,726 കിലോമീറ്ററായി മാത്രമേ ഉയര്‍ത്താനായിരുന്നുള്ളൂ. ഇത് മംഗയാന്റെ തുടര്‍ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നുൂ. പേടകത്തിന്റെ പ്രവേഗം വേണ്ടവിധം ഉയര്‍ത്താനാകാതിരുന്നതാണ് ഇന്നലെ ശ്രമം പരാജയപ്പെടാന്‍ കാരണമായത്.